---
title: "കുന്നോത്ത് പീടികയിൽ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്"
english_title: "At Kunnoth Peedika, the bus went out of control and hit a palm tree, injuring the passengers and the driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/42933/Kunnoth Peedika the bus went out of control and hit a palm tree injuring the passengers and the driver"
published_at: "2022-05-15T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280e6ca9222c_IMG_20220515_170250.jpg"
keywords: []
---

# കുന്നോത്ത് പീടികയിൽ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്

> **Lead Summary:**  **പാനൂർ** : പാനൂരിനടുത്ത് കുന്നോത്ത് പീടികയിൽ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്. അപകടത്തിൽ ബസ്സിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഡ്രൈവർക്കും, ബസിൻ്റെ മുൻ വശത്തിരുന്ന യാത്രക്കാരിക്കും പരിക്കേറ്റു. തലശേരിയിൽ നിന്നും പാനൂരേക്ക് വരികയായിരുന്ന കെ എൽ 57 ഡി 5299 നമ്പർ സൺ പാലസ് ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി .ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിൻ്റെ മുൻ ഭാഗത്തേക്ക് തുളഞ്ഞ് കയറിയ നിലയിലാണ്. ഓവർടേക്ക് ചെയ്തെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

## Article Content

 **പാനൂർ** : പാനൂരിനടുത്ത് കുന്നോത്ത് പീടികയിൽ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്. അപകടത്തിൽ ബസ്സിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഡ്രൈവർക്കും, ബസിൻ്റെ മുൻ വശത്തിരുന്ന യാത്രക്കാരിക്കും പരിക്കേറ്റു. തലശേരിയിൽ നിന്നും പാനൂരേക്ക് വരികയായിരുന്ന കെ എൽ 57 ഡി 5299 നമ്പർ സൺ പാലസ് ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി .ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിൻ്റെ മുൻ ഭാഗത്തേക്ക് തുളഞ്ഞ് കയറിയ നിലയിലാണ്. ഓവർടേക്ക് ചെയ്തെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/42933/Kunnoth Peedika the bus went out of control and hit a palm tree injuring the passengers and the driver)